ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsറിയാസ്
ഇരവിപുരം: ഡോക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള മണക്കാട് ചെറിയഴികത്ത് വീട്ടിൽ റിയാസ് (32) ആണ് അറസ്റ്റിലായത്.
ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് വരികയായിരുന്ന ഡോ. നഹാസിനെ പള്ളിമുക്ക് പണിക്കർ കുളത്തിനടുത്തുള്ള വീടിനു സമീപം െവച്ച് ഇയാൾ കുത്തുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടർ അപകടനില തരണം ചെയ്തു. പണിക്കർ കുളം കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേനാളുകളായി മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. ഭീതിമൂലം പലരും ഇവരുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യാറില്ല.
സംഭവത്തിൽ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കൊല്ലം ഘടകം പ്രസിഡൻറ് ഡോ. സിജു പി. ചെറിയാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചിരുന്നു.

