ആംബുലൻസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി
text_fieldsകൊല്ലൂർവിള പള്ളിമുക്ക് ജങ്ഷനിൽ നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയ നിലയിൽ
ഇരവിപുരം: ദേശീയപാതയിൽ നിയന്ത്രണംവിട്ട ആംബുലൻസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ലൈൻ ഓഫായതിനാൽ ദുരന്തം ഒഴിവായി. കൊല്ലൂർവിള പള്ളിമുക്ക് ജങ്ഷനിൽ വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയി മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വൈദ്യുതി പോസ്റ്റിന് സമീപത്തായി ഉണ്ടായിരുന്ന സ്വകാര്യ ടെലികോം കമ്പനിയുടെ പോസ്റ്റിൽ വാഹനം കുരുങ്ങി നിന്നതിനാൽ സമീപത്തെ കടയിലേക്ക് വാഹനം ഇടിച്ചുകയറിയില്ല.

