Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാപാരസ്ഥാപനത്തിലെ ഏഴരലക്ഷം രൂപ അപഹരിച്ച ജീവനക്കാർ അറസ്റ്റിൽ
text_fieldsbookmark_border
ഗോകുൽ, നിഷാന
കൊല്ലം: നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി ഏഴരലക്ഷം രൂപ അപഹരിച്ച ജീവനക്കാർ പൊലീസ് പിടിയിലായി. കൊറ്റങ്കര ചന്ദനത്തോപ്പ് വിളയിൽ പടിഞ്ഞാറ്റതിൽ ഗോകുൽ (31), ചെറിയ വെളിനല്ലൂർ നെട്ടയം ചെങ്കൂർ മുണ്ടപ്പള്ളിക്കോണം ചരുവിള പുത്തൻവീട്ടിൽ നിഷാന (28) എന്നിവരാണ് പിടിയിലായത്.
സ്ഥാപനത്തിലെ കാഷ്യർ, അക്കൗണ്ടൻറ് എന്നീ തസ്തികകളിൽ ജോലിനോക്കി വരികയായിരുന്നു ഇവർ. കണക്കിൽ തിരിമറി നടത്തി ഉൽപന്നങ്ങളുടെ വില കുറച്ച് കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. സ്ഥാപനത്തിൽനിന്ന് 7,58,922 രൂപയാണ് ഇവർ പലഘട്ടങ്ങളിലായി തട്ടിയെടുത്തത്.
Next Story

