ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി
text_fieldsrepresentational image
ചവറ: ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. ചവറ തെക്കുംഭാഗം ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ശ്രീഹരിയുടെ ഭാര്യ സാന്ദ്രയെയാണ് വടക്കുംഭാഗം ചാവടിമുക്കിനുസമീപം സ്കൂട്ടറില്‍ വരുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി ചിലര്‍ ഭീഷണിപ്പെടുത്തിയെന്നുകാണിച്ച് ചവറ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയത്.
ഗാന്ധിജി അനുസ്മരണത്തോടനുബന്ധിച്ച് നടയ്ക്കാവിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ഗോദ്െസയെ തൂക്കിലേറ്റിയിരുന്നു. ഇതില്‍ പ്രകോപിതരായ ചിലർ തന്നെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും ഭര്‍ത്താവിനും തനിക്കും നേരെ ഭീഷണി മുഴക്കിയെന്നും കാണിച്ചാണ് സാന്ദ്ര പരാതി നല്‍കിയത്.

