യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsരാജേഷ്
ചാത്തന്നൂർ: യുവാവിനെ തലക്കടിച്ച് മാരകമായി പരിക്കേൽപിച്ച കേസിൽ പ്രതിയെ ചാത്തന്നൂർ പൊലീസ് പിടികൂടി.
കാരംകോട് ജിതേഷ് ഭവനിൽ രാജേഷ് (45 -ബോട്ട് രാജേഷ്) ആണ് അറസ്റ്റിലായത്. ബന്ധു കൂടിയായ കാരംകോട് കണ്ണേറ്റ സുദർശന വിലാസത്തിൽ അഖിലിനാണ് (30) കുപ്പി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കാരംകോട് കാപ്പെക്സ് ജങ്ഷനിൽ ഇരുവരും വാക്കേറ്റമുണ്ടാകുകയും തുടർന്ന് അടിയിൽ കലാശിക്കുകയായിരുന്നു.
പരിക്കേറ്റ അഖിലിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ രാജേഷിനെ കൈതക്കുഴിയിൽ വയൽ ഭാഗത്തെ ഒരു ഏറുമാടത്തിൽനിന്നും ശനിയാഴ്ച പുലർച്ചയോടെ പിടികൂടുകയായിരുന്നു.
എസ്.എച്ച്.ഒ ജസ്റ്റിൻ ജോണിെൻറ നേതൃത്വത്തിൽ പ്രബേഷനറി എസ്.ഐ ഷാൻ, എ.എസ്.ഐ രാമചന്ദ്രൻ, സി.പി.ഒമാരായ സുനിൽ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

