Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയായ മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

text_fields
bookmark_border
വയോധികയായ മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍
cancel
Listen to this Article

ചാത്തന്നൂര്‍: വയോധികയായ മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് കൊല്ലായിക്കല്‍ അമ്പാടി വില്ലയില്‍ സിജു (36) ആണ് ചാത്തന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട വിരോധത്തിലാണ് മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചത്.

മാതാവിന്‍റെ പരാതിയില്‍ കുറ്റകരമായ നരഹത്യാ ശ്രമത്തിനും പരിക്കേല്‍പിച്ചതിനും ചാത്തന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ വി. രേഖ, സലിം, എ.എസ്.ഐമാരായ അനില്‍കുമാര്‍, ബിജു, രാജേഷ്‌കുമാര്‍, സി.പി.ഒ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story