വീടുകയറി ആക്രമണം: രണ്ടുപേർ പിടിയിൽ
text_fieldsചാത്തന്നൂർ: ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം രാത്രിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ പിടികൂടി. ഇതിൽ ഒരാൾ ചാത്തന്നൂർ എക്സൈസ് സംഘം റെയ്ഡിനിടയിൽ നാടൻ ബോംബ് കണ്ടെടുത്ത കേസിലെ പ്രതിയാണ്.
മീനാട് കിഴക്ക് കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപം കൊച്ചുകുന്നുംപുറത്ത് വീട്ടിൽ ഷാൻ(28), കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിൽ രാഹുൽ ഭവനിൽ മമ്മസാലി എന്ന് വിളിക്കുന്ന വിഷ്ണു (28)എന്നിവരെയാണ് ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, എസ്.ഐ എ.എസ്. സരിൻ എന്നിവരുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം അറസ്റ്റ് ചെയ്തത്. കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ആഗസ്റ്റ് 26ന് രാത്രി പത്ത് മണിയോടെയാണ് ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം ഷാനും വിഷ്ണുവും ഉൾപ്പെട്ട സംഘം നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ കേസ് എടുത്തിരുന്നു. അന്വേഷണസംഘത്തിൽ പ്രൊബേഷണറി എസ്.ഐ നിഷാൻ, സി.പി.ഒമാരായ രഞ്ജിത്ത്, സുനിൽ, അനിൽകുമാർ, ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

