ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം അവതാളത്തിൽ
text_fieldsചിറക്കര പ്രാഥമികാരോഗ്യകേന്ദ്രം
ചാത്തന്നൂർ: ചിറക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലെന്ന് പരാതി.ഹെൽത് ഇൻസ്പെക്ടറും ഫാർമസിസ്റ്റും ഇല്ലാത്ത സാഹചര്യമാണ്. ഒരു ഡോക്ടറും നഴ്സിങ് സ്റ്റാഫുകളും മാത്രമാണ് നിലവിൽ.16 വാർഡുള്ള ചിറക്കര പഞ്ചായത്തിലെ ചിറക്കരതാഴത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി പരിതാപകരമായിട്ടും പഞ്ചായത്ത് ഭരണ സമിതി നടപടികളൊന്നുമെടുക്കുന്നില്ല.
സൗകര്യങ്ങൾ ഇല്ലാതെയാണ് പ്രാഥമികാരോഗ്യകേന്ദ്രവും മൂന്ന് സബ് സെന്ററുകളും പ്രവർത്തിക്കുന്നത്. സബ് സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. ആരോഗ്യകേന്ദ്രത്തിന്റേയും സബ് സെന്ററുകളുടേയും സേവനം മെച്ചപ്പെടുത്താൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

