മാല പൊട്ടിച്ച കേസിലെ പ്രതി നൽകിയത് തെറ്റായ വിലാസം
text_fieldsകൊല്ലം: റെയിൽവേ സ്റ്റേഷനിൽ ഇ.എസ്.ഐ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതി നൽകിയത് തെറ്റായ വിലാസം. തമിഴ്നാട് സ്വദേശിയാണെന്ന് പറഞ്ഞ് അവിടെയുള്ള ഒരു വിലാസം നൽകിയിരുന്നു. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് സ്വദേശിയാണെന്ന് കണ്ടെത്തി.
നെടുമങ്ങാട് പത്താംകല്ല് തടത്തിലഴികത്ത് പയ്യാമ്പള്ളിൽ ഷെഫീക്ക് (31) ആണ് പിടിയിലായത്. ഇയാൾക്കെതിരെ തിരുവനന്തപുരത്തുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമാന കേസുകളുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന തിരുവനന്തപുരം സ്വദേശിനിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. റെയിൽവേ പൊലീസ് പിന്തുടർന്ന് യാഡ് പരിസരത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

