സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം; പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരവിപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനട ഭരണിക്കാവിലുള്ള കുടുംബവീട്ടിൽ മോഷണം നടത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഇരവിപുരം ചകിരിക്കട മുല്ലാക്ക തൈക്കാവിന് സമീപത്തുള്ള ഷിംനാസ് എന്നിവരാണ് പിടിയിലായത്.
പ്രതികൾ മുമ്പും നിരവധി മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. പല പ്രാവശ്യമായാണ് സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം നടത്തിയത്. പ്രദേശത്തെ സി.സി.ടി.വിയിലൂടെ പ്രതികളെ മനസ്സിലാക്കിയ പൊലീസ് വളരെ വേഗംതന്നെ പിടികൂടുകയായിരുന്നു. അരുൺ നിരവധി കേസുകളിൽ പ്രതിയാണ്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒമാരായ അനീഷ്, സുമേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ആരോഗ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

