Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാസ്താംകോട്ട ഭരണിക്കാവിൽ വൻ കഞ്ചാവ് വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ശാസ്താംകോട്ട ഭരണിക്കാവിൽ വൻ കഞ്ചാവ് വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ
cancel

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ട ഭരണിക്കാവിൽ 50 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കുണ്ടറ ,കോട്ടത്തല സ്വദേശികളായ അശ്വിൻ(29), അഖിൽ(28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാത്രി പത്തെകാലോടെ ഇന്നോവ കാറിൽ കഞ്ചാവുമായി ഭരണിക്കാവിൽ എത്തിയ യുവാക്കളെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ആന്ധ്ര പ്രദേശിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഒരു പ്രതി ഓടി രെക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി.തുടർനടപടികൾക്ക് ശേഷം പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും. ശാസ്താംകോട്ട, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും,ഡാൻസഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arrested with cannabis
Next Story