ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയുമായി നാടുവിട്ട കാമുകൻ പൊലീസ് പിടിയിൽ
text_fieldsഅഞ്ചാലുംമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയുമായി നാടുവിട്ട കാമുകൻ അഞ്ചാലുംമൂട് പൊലീസ് പിടിയിൽ. അഞ്ചാലുംമൂട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുമായി കടന്ന പാലക്കാട് ചിറ്റൂർ പഴയപാത കണ്ണാട്ട് വീട്ടിൽ ബിനുവിനെയാണ് (23) പൊലീസ് പിടികൂടിയത്.
സംഭവത്തിൽ പൊലീസ് പറയുന്നത്: ഒരുവർഷമായി പെൺകുട്ടിയും യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്നു. സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 17 വയസ്സാണ്.
എന്നാൽ, സർട്ടിഫിക്കറ്റ് തിരുത്തി 18 വയസ്സാക്കി ഇതുപയോഗിച്ച് പുതിയ ആധാർ കാർഡും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെ യുവാവും സുഹൃത്തും കാറുമായെത്തി കടത്തിക്കൊണ്ടുപോകുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെതുടർന്ന് അഞ്ചാലുംമൂട് പൊലീസ് കേെസടുത്ത് ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നെന്മാറ പൊലീസിെൻറ സഹായത്തോടെ യുവാവിനെ പിടികൂടിയത്.
ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി. യുവാവിനെ റിമാൻഡ് ചെയ്തു.

