ഇടതുസ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ ബ്രാഞ്ച് അംഗത്തിെൻറ ഭാര്യ
text_fieldsഅഞ്ചാലുംമൂട്: സി.പി.എം മതിലിൽ ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ ഭാര്യ ട്രീസ ശ്രീകുമാർ മതിലിൽ ഡിവിഷനിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
സി.പി.എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി വി.കെ. അനിരുദ്ധൻ പത്രക്കുറിപ്പിലൂടെയാണ് ശ്രീകുമാറിനെ പുറത്താക്കിയ വിവരം അറിയിച്ചത്. ശ്രീകുമാറും ഭാര്യയും രണ്ടുതവണ സി.പി.എം ടിക്കറ്റിൽ പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2015ൽ തൃക്കടവൂർ പഞ്ചായത്തിനെ കോർപറേഷനിൽ ഉൾപ്പെടുത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ശ്രീകുമാറിന് സി.പി.എം സീറ്റ് നൽകിയില്ല. തുടർന്ന് ഇയാൾ സ്വതന്ത്രനായി മത്സരിക്കുകയും എൽ.ഡി.എഫിെൻറ വോട്ട് ബാങ്കിൽ ഇത് കുറവ് വരുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് ഇയാൾക്കെതിരെ നേരത്തെയും നടപടിയുണ്ടായിട്ടുണ്ട്.

