ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്തി
text_fieldsഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
അഞ്ചൽ: പനയഞ്ചേരിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്കേൽക്കുകയും വീടു തകരുകയും ചെയ്ത സംഭവത്തിൽ ഫോറൻസിക്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, പൊലീസ് അധികൃതർ സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി.
പൊട്ടിത്തെറിച്ച സിലിണ്ടറിൽ പകുതിയിൽ താഴെ മാത്രമേ ഗ്യാസ് ഉണ്ടായിരുന്നുള്ളൂവെന്ന് കണ്ടെത്തി. കൂടുതൽ ഗ്യാസ് ഉണ്ടായിരുന്നുവെങ്കിൽ സ്ഫോടനത്തിന്റെ ശബ്ദവും പ്രഹര ശേഷിയും വർധിക്കുമായിരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് തീപിടിത്തം ഉണ്ടായില്ല. സിലിണ്ടറിന് സമീപം കത്തിക്കരിഞ്ഞ തുണിക്കഷണം കണ്ടെത്തിയത് ദുരൂഹത ജനിപ്പിക്കുന്നുണ്ട്. പരിക്കേറ്റ ദമ്പതികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസും മറ്റു വകുപ്പുകളും

