പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
text_fieldsഅക്ഷയ്, സതുല് സന്തോഷ്, അരുണ്‍കുമാർ, സഞ്ചിത്കുമാര്
കിഴക്കേകല്ലട: ചിറ്റുമല ദേവീക്ഷേത്രത്തിൽ ഗാനമേളക്കിടെ നടന്ന അടിപിടി തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിനും വയര്‍ലെസ് സെറ്റിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റിലായി. കണ്ടാലറിയുന്ന 45 പേര്‍ക്കെതിരെ എടുത്ത കേസിലാണ് നാലുപേര്‍ അറസ്റ്റിലായത്.
കിഴക്കേകല്ലട ചോതിരം മുറിയില്‍ കാക്കനാട് വീട്ടില്‍ സഞ്ചിത് കുമാര്‍ (27), കിഴക്കേകല്ലട ചോതിര മുറിയില്‍ രോഹിണി ഭവനില്‍ അരുണ്‍കുമാര്‍ (26), പവിത്രേശ്വരം കൈതക്കോട് മുറിയില്‍ സതുല്യ ഭവനില്‍ സതുല് സന്തോഷ് (24), കിഴക്കേകല്ലട തെക്കേമുറിയില്‍ അക്ഷയ ഭവനില്‍ അക്ഷയ് (20) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ എസ്. സുധീഷ് കുമാര്‍, എസ്.ഐ ആനന്ദകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

