കരുണയില്ലാത്ത കണ്ണുകൾ; അന്ധെൻറ കൈയിൽനിന്ന് ലോട്ടറി കവർന്നു
text_fieldsപറവൂർ: അന്ധനായ ലോട്ടറി വിൽപനക്കാരെൻറ കൈയിൽനിന്ന് 52 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. പെരുമ്പടന്ന കളത്തിപ്പറമ്പ് രാമചന്ദ്രെൻറ പക്കൽനിന്ന് ടിക്കറ്റുകൾ വടക്കേക്കര തുരുത്തിപ്പുറം മാർക്കറ്റിൽെവച്ചാണ് കവർന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
രാമചന്ദ്രനും ഭാര്യയും ഏറെക്കാലമായി ലോട്ടറി വിൽപനക്കാരാണ്. രണ്ടു പേർക്കും കാഴ്ചശക്തിയില്ല. രാമചന്ദ്രെൻറ വശം 52 കാരുണ്യ ലോട്ടറി ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. ടിക്കറ്റ് എടുക്കാനെന്ന വ്യാജേന അടുത്തെത്തിയയാള് നല്ല നമ്പർ തിരഞ്ഞെടുക്കാനെന്നുപറഞ്ഞ് മുഴുവൻ ടിക്കറ്റുകളും വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു.
പെരുമ്പടന്ന പാടത്തിനും പ്രഭൂസ് തിയറ്ററിനും സമീപത്താണ് നേരത്തേ ടിക്കറ്റ് വിൽപന നടത്തിയിരുന്നത്. അടുത്തിടെയാണ് തുരുത്തിപ്പുറത്ത് ലോട്ടറി വിൽപനക്ക് ഈ ദമ്പതികൾ എത്തിയത്.

