മുസ്രിസ്-മേളയില്‍ വിസ്മയക്കാഴ്ച തീര്‍ത്ത് വിദേശ ഇനം പഞ്ചവര്‍ണതത്തകള്‍
text_fieldsപറവൂര്‍ മുസ്രിസ് മേളയില്‍ വിദേശ ഇനം വളര്‍ത്തുപക്ഷികളെ ലാളിക്കുന്ന കാണികൾ
പറവൂര്‍: ഷഫാസ് തിയറ്ററിനു സമീപം തുടങ്ങിയ മുസ്രിസ് മേളയില്‍ വിദേശ ഇനം വളര്‍ത്തുപക്ഷികളെ കാണാന്‍ വന്‍ജന പ്രവാഹം. 200 രൂപ മുതല്‍ വിലയുളള ആസ്ട്രേലിയന്‍ ഫിഞ്ചസ് മുതല്‍ എട്ടു ലക്ഷം രൂപ വില മതിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പഞ്ചവര്ണ തത്തയായ റൂബിവരെ അണിനിരക്കുന്നു.
ആഫ്രിക്കയിലെ ആല്‍ബിനോ ബോള്‍ പൈതോൺ മോര്‍ഫ് വര്‍ഗത്തിൽപെട്ട പെരുമ്പാമ്പുകളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. നാഷനല്‍ ജിയോഗ്രാഫിക് ചാനലുകളില്‍ മാത്രം കണ്ടിട്ടുള്ള അപൂർവ പാമ്പുകളെയും കാണാം. വിദേശ നായ്ക്കളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മേള 16ന് സമാപിക്കും.

