ഗ്യാസ് നിറക്കുന്നതിനിടെ കാർ മുന്നോട്ടെടുത്തു; പൈപ്പ് പൊട്ടി വാതകം ചോർന്നു
text_fieldsഅപകടത്തിനിടയാക്കിയ കാർ പെട്രോൾ പമ്പിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു
മൂവാറ്റുപുഴ: പെട്രോൾ പമ്പിൽ ഗ്യാസ് നിറക്കാനെത്തിയ കാർ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്തു. പമ്പിലെ പൈപ്പ് പൊട്ടി ഗ്യാസ് ചോർെന്നങ്കിലും കാർ ഡ്രൈവർ അടക്കമുള്ളവരുടെ അവസരോചിത ഇടപെടലിനെത്തുടർന്ന് വൻദുരന്തം ഒഴിവായി.
ശനിയാഴ്ച രാവിലെ ഏഴോടെ വെള്ളൂർക്കുന്നത്തെ പെട്രോൾ പമ്പിലാണ് സംഭവം. ഗ്യാസ് നിറച്ചുകൊണ്ടിരുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ മറ്റൊരു കാറിെൻറ അടുത്ത് നിൽക്കുന്നത് കണ്ട ഡ്രൈവർ വാതകം നിറച്ചുകഴിെഞ്ഞന്ന് കരുതി കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.
കാർ മുന്നോട്ടെടുത്തപ്പോൾ പൈപ്പ് പൊട്ടി ഗ്യാസ് ചോർന്നു. പെട്രോൾ പമ്പിലുണ്ടായിരുന്ന മറ്റുള്ളവർ ബഹളംെവച്ചതോടെയാണ് ഡ്രൈവർ കാർ നിർത്തിയത്. ഉടൻ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് ചോർച്ച തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയത്.

