ബോട്ട് മറിഞ്ഞ് മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന അന്ത്യാഞ്ജലി
text_fieldsനെട്ടൂർ തേവര കായലിൽ ഫൈബർ ബോട്ട് മറിഞ്ഞ് മരിച്ച സഹോദരങ്ങളായ അഷ്ന, ആദിൽ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വിലപിക്കുന്ന മാതാപിതാക്കളായ നവാസും (ഇടത്തേയറ്റം) ഷാമിലയും ചിത്രം: അഷ്കർ ഒരുമനയൂർ
മരട്: നെട്ടൂരില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിെൻറ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു നെട്ടൂര്‍ -കോന്തുരുത്തി കായലില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് അഷ്ന (22), സഹോദരൻ ആദില്‍ (19), എബിന് പോള്‍ (20) എന്നിവര്‍ മരിച്ചത്.
കലാലയങ്ങളിലും നാട്ടിലും നിറസാന്നിധ്യമായിരുന്ന വിദ്യാര്‍ഥികളുടെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രിയ കൂട്ടുകാരെ അവസാനമായി കാണാന്‍ സഹപാഠികളും നാട്ടുകാരും അഷ്നയുടെയും ആദിലിെൻറയും നെട്ടൂര്‍ മൗലാനാ റോഡിലെ വസതിയിലെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാതാപിതാക്കൾക്ക് കാണാൻ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നു. പിതാവ് നവാസിെൻറയും മാതാവ് ഷാമിലയുടെയും കരച്ചിലുകള്‍ കണ്ടുനിന്നവരെ സങ്കടക്കടലിലാഴ്ത്തി.
വീട്ടിലെ പ്രാര്‍ഥനകള്‍ക്കും അന്ത്യകര്‍മങ്ങള്‍ക്കും ശേഷം നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. എം.എല്‍.എമാരായ ടി.ജെ. വിനോദ്, കെ.ബാബു, നഗരസഭ ചെയര്മാന് ആൻറണി ആശാന്‍പറമ്പില്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
പള്ളിയില്‍ തിരക്ക് കുറക്കാൻ അഞ്ചുമണിയോടെ ഓഡിറ്റോറിയത്തില്‍ വെച്ചുതന്നെ മയ്യിത്ത് നമസ്കാരവും നടത്തി. പിന്നീട് നെട്ടൂര്‍ മഹല്ല് ജമാഅത്ത് പള്ളിയില്‍ 5.30ഓടെ തൊട്ടടുത്തായി രണ്ടു പേരെയും ഖബറടക്കി. ബോട്ടില്‍ കൂടെയുണ്ടായിരുന്ന കോന്തുരുത്തി മണാലില്‍ എബിെൻറ (22) മൃതദേഹം കോന്തുരുത്തി സെൻറ് ജൂഡ് പള്ളിയില്‍ വൈകീട്ടോടെ സംസ്കരിച്ചു. കോന്തുരുത്തി തേവര മണലില്‍ വീട്ടില്‍ പോള്‍ _ ഹണി ദമ്പതികളുടെ മകനാണ്. സഹോദരന്: ആല്ബിന്.
അതിനിടെ, അഷ്നക്കും ആദിലിനും അന്ത്യചുംബനം നല്‍കുന്നതിനിടെ മാതാവ് ഷാമില തലകറങ്ങി വീണു. ഉടൻ ആശുപത്രിയിലേക്ക് കാറില്‍ കൊണ്ടുപോകുന്നതിനിടെ വീടിനുസമീപത്തെ ൈവദ്യുതി പോസ്റ്റില്‍ ഇടിച്ചു. ആര്‍ക്കും പരിക്കില്ല.

