ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തിന്റെയും ആമയുടെയും ജഡം
text_fieldsഒഴിഞ്ഞവളപ്പ് കടപ്പുറത്ത് അടിഞ്ഞ തിമിംഗലത്തിന്റെയും കടലാമയുടെയും ജഡം
നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തിെൻറയും കടലാമയുടെയും ജഡം കരക്കടിഞ്ഞു. ഒഴിഞ്ഞവളപ്പ് പോസ്റ്റ് ഓഫിസിനു സമീപം കടൽതീരത്ത് ബുധനാഴ്ച വൈകീട്ടാണ് ജഡങ്ങൾ കരക്കടിഞ്ഞത്.
ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്. തിമിംഗലത്തിെൻറയും കടലാമയുടെയും ജഡമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റൊരു ജഡം ഏതു ജീവിയുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, സ്ഥിരം സമിതി ചെയർപേഴ്സൻ കെ.വി. മായാകുമാരി, കൗൺസിലർമാരായ നജ്മ റാഫി, ഫൗസിയ ശെരീഫ്, ശോഭന, കെ. ലത, ടി.വി സുജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി.

