വീടിനുനേരെ ആക്രമണം
text_fieldsചായ്യോത്ത് മുബീനയുടെ വീടിന്റെ ജനൽ ഗ്ലാസുകൾ തകർത്തനിലയിൽ
നീലേശ്വരം: കാറിലെത്തിയ സംഘം വീടിനുനേരെ ആക്രമണം നടത്തി. ചായ്യോത്ത് പെൻഷൻ മുക്കിലെ മുബീനയുടെ വീടിന് നേരെയാണ് ആക്രമണം. വീടിന്റെ മുൻഭാഗത്തെ ജനൽ ഗ്ലാസുകൾ തകർന്നു. ബുധനാഴ്ച രണ്ടു കാറിലെത്തിയ സംഘമാണ് വീട് ആക്രമിച്ചത്. പണമിടപാടാണ് വീടിനെ നേരെയുള്ള ആക്രമണത്തിന് കാരണം. മുബീനയുടെ വിദേശത്തുള്ള ഭർത്താവ് വർഷങ്ങൾക്കുമുമ്പ് പണം പലിശക്ക് കടം വാങ്ങിയിരുന്നു.
ഇതിൽ പണവും പലിശയടക്കം നൽകിയെങ്കിലും പലിശക്കാരൻ ഇനിയും പണം കിട്ടാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ സംഘമാണ് വീടിന് നേരേ ആക്രമണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ആക്രമികൾ കടന്നുകളഞ്ഞിരുന്നു. പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.

