കോൺഫറൻസ് ഹാളിന് ഇ.എം.എസിെൻറ പേര്; എതിർപ്പുമായി യു.ഡി.എഫ്
text_fieldsനീലേശ്വരം: എന്തിനും ഏതിനും രാഷ്ട്രീയം കലർത്തുന്ന നീലേശ്വരം നഗരസഭയുടെ നിലപാട് വരുമാനം കുറക്കുമെന്ന് ആക്ഷേപം. തിങ്കളാഴ്ച നടന്ന നീലേശ്വരം നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റേതായിരുന്നു ഈ വിമർശനം.
മുസ്ലിം ലീഗിെന്റ ശക്തികേന്ദ്രമായ കോട്ടപ്പുറത്ത് നഗരസഭ നിർമിച്ച മിനിടൗൺ ഹാളിന് ഇ.എം.എസിെന്റ പേര് നൽകിയതാണ് പ്രതിപക്ഷത്തിെന്റ ആശങ്കക്ക് കാരണം. മിനി ടൗൺ ഹാളിന് ഇ.എം.എസിെന്റ പേരു നൽകുന്നതായി ചെയർപേഴ്സൻ യോഗത്തിൽ അറിയിച്ചപ്പോൾ 'കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് ഇ. ഷജീറാണ് ആശങ്ക പങ്കുവെച്ചത്. ഇ.എം.എസിനോട് എല്ലാ വിധ ആദരവോടും കൂടിയാണ് തെന്റ അഭിപ്രായമെന്നും നഗരസഭക്ക് സാമ്പത്തിക നഷ്ടം വരുത്തരുതെന്നാണ് തെന്റ അഭിപ്രായമെന്നും ഷജീർ വ്യക്തമാക്കി. ടൗൺ ഹാളിന് പൊതുവായ പേര് നൽകണമെന്നായിരുന്നു ഷജീറിെന്റ നിർദ്ദേശം. എന്നാൽ നിലപാട് തിരുത്താൻ ചെയർപേഴ്സൻ തയാറായില്ല. ഒടുവിൽ മിനി സ്റ്റേഡിയത്തിന് ഇ.എം.എസിെന്റ പേര് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ലീഗിെന്റയും കോൺഗ്രസിന്റെയും ശക്തികേന്ദ്രമായ കോട്ടപ്പുറത്ത് ഇ.എം.എസിെന്റ പേരിലുള്ള ടൗൺ ഹാളിൽ മറ്റു പാർട്ടിക്കാരുടെ പരിപാടികൾ നടത്താൻ തയാറാവില്ലെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിെന്റയും അഭിപ്രായം. ചൊവാഴ്ച ഉച്ചക്ക് 12നാണ് മന്ത്രി എം.ബി. രാജേഷ് മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്യുന്നത്.

