Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മടിക്കൈയിൽ സി.പി.എം–ബി.ജെ.പി സംഘർഷം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
മടിക്കൈയിൽ സി.പി.എം–ബി.ജെ.പി സംഘർഷം; മൂന്നുപേർക്ക് പരിക്ക്
cancel

നീലേശ്വരം: മടിക്കൈ കക്കാട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ബി.ജെ.പി പ്രവര്‍ത്തകരായ വാഴുന്നോറടിയിലെ മനു (36), കക്കാട്ടെ തീര്‍ഥപ്രസാദ് (24), സി.പി.എം പ്രവര്‍ത്തകന്‍ കക്കാട്ടെ ശിവശങ്കരന്‍(38) എന്നിവര്‍ക്കാണ്​ പരിക്കേറ്റത്​. ബി.ജെ.പി പ്രവർത്തകരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും ശിവശങ്കരനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്​ച രാത്രിയാണ് സംഭവം. അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീർഥപ്രസാദി‍െൻറ വീട് സേവാഭാരതി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നുവത്രെ. സി.പി.എം കേന്ദ്രത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ വീട് നന്നാക്കിക്കൊടുത്തതി‍െൻറ രാഷ്​ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചേടിറോഡ് വാര്‍ഡില്‍ മനു ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മടിക്കൈയില്‍ ബോധപൂർവം സംഘര്‍ഷം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM-BJP clash in lap; Three people were injured
Next Story