ആര്യശ്രീക്ക് തല ചായ്ക്കാൻ കായിക വകുപ്പിെൻറ വീട്
text_fieldsഫുട്ബാൾ താരം ബങ്കളത്തെ ആര്യശ്രീക്ക് വീടിെൻറ താക്കോൽ കൈമാറുന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജന് മധുരം നൽകുന്നു
നീലേശ്വരം: സബ് ജൂനിയർ ഇന്ത്യൻ വനിത ഫുട്ബാള്‍ താരം ആര്യശ്രീക്ക് സംസ്ഥാന കായിക വകുപ്പ് നിർമിച്ച വീട് കുടുംബത്തിന് കൈമാറി.
സ്വന്തമായി വീടെന്ന താരത്തിെൻറ സ്വപ്നം പൂര്‍ത്തിയാക്കി മന്ത്രി ഇ.പി. ജയരാജന് ആര്യശ്രീക്ക് വീട് കൈമാറി. 10 ലക്ഷം രൂപ ചെലവിലാണ് ബങ്കളത്ത് വീട് ഒരുക്കിയത്. ചോര്‍ന്നൊലിക്കുന്ന ചെറിയൊരു ഷെഡില്‍ താമസിച്ചിരുന്ന താരത്തിന് ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല.
ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ആര്യശ്രീ അഞ്ചുതവണ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. 2018ല്‍ സബ് ജൂനിയര്‍ വനിതകളുടെ സാഫ് ഗെയിംസില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പ്രതിരോധനിരയില്‍ ആര്യശ്രീയുണ്ടായിരുന്നു.
മംഗോളിയയിലും ഭൂട്ടാനിലും നടന്ന വനിതകളുടെ ഏഷ്യന്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലും ജഴ്സിയണിഞ്ഞു. ലോട്ടറി വില്പനക്കാരനായ എ.കെ. ഷാജു -പി.വി. ശാലിനി ദമ്പതികളുടെ മകളാണ്.

