മുക്കടയിൽ റബർതോട്ടത്തിന് തീപിടിച്ചു
text_fieldsമുക്കട റബർ തോട്ടത്തിലുണ്ടായ തീപിടിത്തം നാട്ടുകാർ
അണച്ചപ്പോൾ
നീലേശ്വരം: പട്ടാപ്പകൽ റബർതോട്ടത്തിൽ തീ പടർന്നുപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിലാഴ്ത്തി. മുക്കടയിലെ റബർ തോട്ടത്തിലാണ് ശനിയാഴ്ച രണ്ടിന് തീപിടിച്ചത്. ശക്തമായ കാറ്റിൽ വൈദ്യുതി കമ്പികൾ തമ്മിൽ മുട്ടിയുരഞ്ഞപ്പോഴുണ്ടായ സ്പാർക്കിൽനിന്നാണ് തീ പടർന്നതെന്നാണ് അനുമാനം.
മുക്കടയിലെ കെ.വി. റിജീഷ്, വിനു മണ്ഡപം, വി.കെ. ഗോപി എന്നിവരുടെ അര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഉടൻ സമീപവാസികളും നാട്ടുകാരും ചേർന്ന് തീയണക്കാൻ സാധിച്ചതുകൊണ്ട് മറ്റുസ്ഥലങ്ങളിലേക്ക് ആളിപ്പടർന്നില്ല. സംഭവമറിഞ്ഞ് കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു.

