ജിംനാസ്റ്റിക്കിൽ 14 കായികതാരങ്ങൾ കാസർഗോഡ് ജില്ലക്കുവേണ്ടി മത്സരിക്കും
text_fieldsസംസ്ഥാന ജിംനാസ്റ്റിക് മത്സരത്തിൽ പങ്കെടുക്കുന്ന ജില്ല ടീം
നീലേശ്വരം: കായിക ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടും മത്സരിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ തലശ്ശേരി സായി സെന്ററില്‍ നടക്കുന്ന ജിംനാസ്റ്റിക് മത്സരത്തിലാണ് ജില്ലയിൽ നിന്നും 14 കുട്ടികള്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി സായി എന്നിവിടങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ ജിംനാസ്റ്റിക് പരിശീലനം നടത്തുന്നത്.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഇതുവരെ ജിംനാസ്റ്റിക്കില്‍ പരിശീലനം നല്‍കിയിട്ടില്ല. ഇത് ആദ്യമായി 14 കുട്ടികള്‍ സംസഥാനതലത്തില്‍ മത്സരിക്കുന്നത് ബങ്കളം വിക്ടറി സ്കൂള്‍ ഓഫ് മാര്‍ഷ്വല്‍ ആര്‍ട്സില്‍ നിന്നുമാണ്. വി. ശിവദാസ് ബങ്കളമാണ് പരിശീലകന്. സര്‍ക്കാറിന്റെ സഹായമൊന്നുമില്ലാതെയാണ് സ്കൂള്‍ ഓഫ് മാര്‍ഷ്വലിന്റെ കുട്ടികള്‍ സംസ്ഥാന മത്സരത്തില്‍ മാറ്റുരക്കുന്നത്.

