എം.എൽ.എയുടെ ഇടപെടൽ ഫലംകണ്ടു;മൈതാനം നവീകരണത്തിന് മൂന്നുകോടി
text_fieldsമൊഗ്രാൽ സ്കൂൾ സ്റ്റേഡിയം നവീകരത്തിന് സാമ്പത്തികാനുമതി ലഭിച്ചതിനെ തുടർന്ന് എം.എൽ.എ വിളിച്ചുചേർത്ത യോഗം
കുമ്പള: മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുത്തിരിപ്പ് മുഹമ്മദ് മൈതാനം വികസിപ്പിച്ച് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമിക്കുന്നതിന് മൂന്നു കോടിയുടെ സാമ്പത്തികാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്.
കുമ്പള ഗ്രാമപഞ്ചായത്ത് ഹാളിൽ ക്ലബ് പ്രതിനിധികളും പി.ടി.എ അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം മണ്ഡലത്തിലെ മൈതാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് മൊഗ്രാലിലേക്കും മൂന്നു കോടിയുടെ പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചത്.

