കാണാതായ യുവതി ബാങ്കിൽ പണം പിൻവലിക്കാനെത്തിയപ്പോൾ പിടിയിലായി
text_fieldsകാഞ്ഞങ്ങാട്: കാണാതായ യുവതി ബാങ്കിൽ പണം പിൻവലിക്കാനെത്തിയപ്പോൾ പൊലീസ് പിടിയിലായി. കൊല്ലംപാറ സ്വദേശിനിയായ 35 കാരിയെയാണ് നീലേശ്വരം പൊലീസ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ബാങ്കിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് യുവതിയെ കാണാതായത്.
40,000 രൂപ ബാങ്കിൽ നിന്നും പിൻവലിച്ച ശേഷം യുവതിയെ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി ബാങ്കിലെത്തിയത്.
യുവതി ബാങ്കിലെത്തിയാൽ അറിയിക്കണമെന്ന് ജീവനക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബാങ്ക് ജീവനക്കാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസെത്തിയത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവതി സർക്കാർ സ്നേഹിത അഗതി മന്ദിരത്തിലേക്ക് പോയി.

