ലീഗ് പ്രവർത്തകെൻറ മകനുനേരെ ആക്രമണം; അഞ്ച് എസ്.ഡി.പി.ഐക്കാര്‍ക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: കഴിഞ്ഞദിവസം മീനാപീസില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹക്കീം മീനാപീസിെൻറ മകന് സുഹൈലിന് (12) നേരെ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മുസമ്മില്‍ (25), ഉബൈസ് (24), മിന്‍ഷാദ് (24), അറഫാത്ത് (25), സബില്‍ (24)എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. തെരഞ്ഞെടുപ്പ് ദിവസം വൈകീട്ട് മൂന്നരയോടെയാണ് ആക്രമിച്ചത്.
വോട്ടെടുപ്പ് നടക്കുകയായിരുന്ന ജി.യു.പി.എസ് മീനാപീസിലെ ബൂത്ത് കൈയേറിയ എസ്.ഡി.പി.ഐക്കാര്‍ സ്റ്റീല്‍ ഗ്ലാസ് കൊണ്ട് അവിടെയുണ്ടായിരുന്ന സുഹൈലിനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഗ്ലാസ് കൊണ്ടുള്ള ഏറിൽ കണ്ണിനാണ് പരിക്കേറ്റത്.

