യക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റിൽ
text_fieldsമുഹമ്മദ് ആഫ്രിഡി
കാഞ്ഞങ്ങാട്: കേരളത്തിലേക്ക് ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കടത്തുന്ന സംഘത്തിൽപെട്ട യുവാവ് പിടിയിലായി. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് കാഞ്ഞങ്ങാടിന്റെ തീരപ്രദേശങ്ങളിൽ വിൽപന നടത്തുന്ന നോർത്ത് കോട്ടച്ചേരിയിലെ സി.എ. മുഹമ്മദ് ആഫ്രിഡിയെയാണ് (23) പിടികൂടിയത്. 1.010 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പൊലീസ് സംഘത്തിൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജിൽനാഥ് എന്നിവരുമുണ്ടായിരുന്നു.

