ക്ഷേത്ര പറമ്പിലെ പച്ചക്കറി കൃഷി നശിപ്പിച്ചു
text_fieldsrepresentative image
ചെറുവത്തൂർ: ചന്തേര മുച്ചിലോട്ട് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രപറമ്പില്‍ നട്ട വാഴക്കന്നുകളും കപ്പയും നശിപ്പിക്കപ്പെട്ട നിലയിൽ. കരനെല്‍കൃഷി നടത്തിയിരുന്ന സ്ഥലത്ത് ഒരുമാസം മുമ്പ് നട്ട കപ്പകളില്‍ ഭൂരിഭാഗവും മൂന്നുദിവസം മുമ്പ് നട്ട വാഴക്കന്നുകളുമാണ് നശിപ്പിക്കപ്പെട്ടത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. കോവിഡ് കാലത്ത് ഈ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി വിജയം കൈവരിക്കുകയും വനവത്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന വാഴക്കന്നുകള്‍ കൃഷിഭവെെൻറ സഹകരണത്തോടെയാണ് കഴിഞ്ഞദിവസം നട്ടത്. 150ഓളം വാഴക്കന്നുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ചന്തേര പൊലീസില്‍ പരാതി നല്കി.

