മാലിന്യ പ്ലാന്റിനെതിരെ സ്വന്തം ശരീരത്തിൽ ഒപ്പുശേഖരിച്ച് സുരേന്ദ്രൻ
text_fieldsമാലിന്യ പ്ലാന്റിനെതിരെ അശോകൻ പെരിങ്ങാര സ്വന്തം ശരീരത്തിൽ ഒപ്പുശേഖരണം നടത്തുന്നു
ചെറുവത്തൂർ: പോത്താംകണ്ടത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. സാമൂഹിക പ്രവർത്തകൻ അശോകൻ പെരിങ്ങാര സ്വന്തം ശരീരം ഒപ്പുശേഖരണ കാൻവാസാക്കിയാണ് മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധമൊരുക്കിയത്. അല കേരളയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ ഒപ്പുശേഖരണം സുരേന്ദ്രൻ കൂക്കാനം ഉദ്ഘാടനം ചെയ്തു.
ടി.കെ. അബ്ദുൽ ഖാദർ, റഫീഖ് പറമ്പത്ത്, വിച്ചൂസ് വിജയൻ എന്നിവർ സംസാരിച്ചു. പോത്താംകണ്ടം മാലിന്യ പ്ലാന്റ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് നടന്ന ഒപ്പുശേഖരണത്തിന് അല കേരള പ്രവർത്തകരായ സജിത്ത് കൊഴുമ്മൽ രതീഷ് കാഞ്ഞിരമുക്ക് എന്നിവർ നേതൃത്വം നൽകി.

