കൂട്ടുകാരെത്തി; നേഹയും സൂര്യയും ഹാപ്പിയായി
text_fieldsഎസ്.പി.സി കുട്ടികൾ നേഹയോടൊപ്പം
ചെറുവത്തൂർ: ഭിന്നശേഷി ദിനാചരണത്തിെന്റ ഭാഗമായി കൂട്ടുകാർ വീട്ടിലെത്തിയപ്പോൾ അവശതകൾ മറന്ന് നേഹയും സൂര്യയും സന്തോഷവതികളായി. പുതിയകണ്ടത്താണ് നേഹയുടെ വീട്. സൂര്യയുടെത് മയിച്ചയിലും. കോവിഡ് വ്യാപനം മൂലം വിദ്യാലയം അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ ക്ലാസിലൂടെ മാത്രം കണ്ട സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ശബ്ദംകൊണ്ട് നേഹ കൂട്ടുകാരികളെ തിരിച്ചറിഞ്ഞു. പാട്ടുപാടിയും പാഠഭാഗങ്ങൾ ഓർത്തെടുത്തും ഭിന്നശേഷി ദിനം അവിസ്മരണീയമാക്കി. എസ്.പി.സി കുട്ടികളോടൊപ്പം അധ്യാപകരും കുട്ടികളെ സന്ദർശിക്കാനെത്തി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ, അധ്യാപകരായ കെ.കൃഷ്ണൻ, എം.ദേവദാസ്, സി.പി.ഒ കെ.മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.

