Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഞണ്ടാടിയിൽ ഓണപ്പൂക്കൾ വിരിഞ്ഞു
text_fieldsbookmark_border
ഞണ്ടാടി കൃഷികൂട്ടം ചെയ്ത കൃഷിയിൽ നൂറുമേനി വിളഞ്ഞ ചെണ്ടുമല്ലികൾ
ചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്തുകാർക്ക് ഇത്തവണ മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ട. ഞണ്ടാടിയിൽ നല്ല ഒന്നാന്തരം പൂക്കൾ നൂറുമേനി വിളഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് ഞണ്ടാടി കൃഷിക്കൂട്ടം നടത്തിയ ചെണ്ടുമല്ലികൃഷിയാണ് നയന ശോഭ പരത്തി വിരിഞ്ഞത്.
അഞ്ചു സെന്റ് ഭൂമിയിൽ നിറയെ മഞ്ഞയും ചുവപ്പും നിറഞ്ഞ പൂക്കളാണ്. പഞ്ചായത്തിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ശേഖരിച്ച വിത്ത് ഉപയോഗിച്ചാണ് കൃഷി നടത്തിയത്. പി. നിഷ, എം.വി. വിജില, ടി.പി. ലക്ഷ്മി, വിലാസിനി തങ്കച്ചൻ എന്നിവർ നേതൃത്വത്തിലാണ് കൃഷിയൊരുക്കിയത്.
Next Story

