Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാൻഡ് വാഷ് നിർമിച്ചു നൽകി അനന്യയുടെ ഒരു കൈ സഹായം
text_fieldsbookmark_border
അനന്യ സ്വന്തമായി നിർമിച്ച ഹാൻഡ് വാഷ് ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളിക്ക് നൽകുന്നു
ചെറുവത്തൂർ: വിദ്യാലയം വീണ്ടും അടച്ചപ്പോൾ ഹാൻഡ് വാഷ് നിർമിച്ച് ചെറുവത്തൂരിലെ ചുമട്ടു തൊഴിലാളികൾക്ക് സൗജന്യമായി നൽകിയത് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലെ അഞ്ചാം ക്ലാസുകാരി അനന്യ സുരേഷ്.
ഓൺലൈൻ ക്ലാസ് കഴിഞ്ഞ് ലഭിക്കുന്ന സമയങ്ങളിൽ ഹാൻഡ് വാഷ് നിർമിച്ചും വർണക്കടലാസുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ കൊണ്ട് വർണപ്പൂക്കളുടെ വിസ്മയം തീർക്കുകയാണ് ഈ കൊച്ചുമിടുക്കി. ചെറുവത്തൂർ അമ്മിഞ്ഞിക്കോട്ടെ യു.സുരേഷിെൻറയും എ. സുനിതയുടെയും മകളാണ്.
Next Story

