Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിനുനേരെ ആക്രമണം; കുഞ്ഞിനു പരിക്ക്
text_fieldsbookmark_border
ബദിയടുക്ക: വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്. ബാപ്പാലിപ്പൊനം തൊട്ടി സത്താറിെൻറ വീടാണ് ഞായറാഴ്ച പുലർച്ച 3.30ന് കാറിലെത്തിയ സംഘം ആക്രമിച്ചത്.
വിദേശത്ത് ജോലിചെയ്യുന്ന സത്താറിെൻറ ഭാര്യയും രണ്ടു പെൺമക്കളും ഒന്നര വയസ്സുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിെൻറ ചുറ്റിലുമുള്ള മുഴുവൻ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. ജനൽച്ചില്ലുകൾ ദേഹത്തു പതിച്ചാണ് ഉറങ്ങിക്കിടക്കുന്ന ഒന്നര വയസ്സുള്ള കുട്ടിക്ക് പരിക്കുപറ്റിയത്.
അക്രമികളെയും അവർ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിയിൽ ബാപ്പാലിപ്പൊനം സ്വദേശി സഹദ് എന്ന ആദു (21), ഉറുമി ഊജംപദവിലെ നിസാം (26), സത്താർ (28) എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തു.
Next Story

