വീണ്ടും വന്യജീവി ആക്രമണം; ആടുകളെ കൊന്നൊടുക്കിയ നിലയില്‍
text_fieldsബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം. നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ മുനീറിെൻറ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയത്.
ഈ കുടുംബം ആടുകളെ വളര്‍ത്തിയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ഇതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി.
കഴിഞ്ഞ ദിവസങ്ങളില്‍, ഈ ഭാഗത്തെ മൂന്ന് വീടുകളില്‍ വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ വന്യജീവി കൊന്നൊടുക്കിയിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ വീണ്ടും സ്ഥലം സന്ദര്‍ശിച്ചു. കാട്ടുപൂച്ചയായിരിക്കും ഇതിന് പിന്നിലെന്നാണ് വനംവകുപ്പ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്.

