മുസ്ലിം ലീഗ് പഞ്ചായത്തംഗം മർദനമേറ്റ് ആശുപത്രിയിൽ
text_fieldsഅക്രമത്തിൽ പരിക്കേറ്റ മുഹമ്മദ് റാഫി ആശുപത്രിയിൽ
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ പഞ്ചായത്ത് അംഗത്തെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരിയാല്‍ പത്താംവാര്‍ഡ് അംഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പി.എം. മുഹമ്മദ് റാഫിക്കാണ് (41) പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ സ്കൂളിന് സമീപം രണ്ടുപേര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. റാഫിയുടെ കൈയൊടിഞ്ഞിട്ടുണ്ട്.
റാഫിയുടെ പരാതിയില്‍ എരിയാലിലെ കബീര്‍, ജാഫര്‍ എന്നിവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കാസര്‍കോട് പൊലീസ് കേസെടുത്തു.

