Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുമരം ദത്തെടുക്കാം പദ്ധതിയുമായി കേന്ദ്ര സര്‍വകലാശാല

text_fields
bookmark_border
central uvty tree adoption
cancel
camera_alt

ഒരുമരം ദത്തെടുക്കാം പദ്ധതി പ്രഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്യുന്നു

പെരിയ: ഹരിത കാമ്പസ് യാഥാർഥ്യമാക്കുന്നതി‍െൻറ ഭാഗമായി ഒരുമരം ദത്തെടുക്കാം പദ്ധതിയുമായി കേരള കേന്ദ്ര സര്‍വകലാശാല.

ഇതി‍െൻറ ഭാഗമായി സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഒന്നോ അതിലധികമോ മരങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കും. ദത്തെടുക്കുന്നവരുടെ പേരുകള്‍ അതത് മരങ്ങളില്‍ രേഖപ്പെടുത്തും. ആയിരത്തിലേറെ മരങ്ങള്‍ ഇപ്രകാരം സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആകര്‍ഷണീയമായ പൂക്കളുള്ള ബോട്ടില്‍ ബ്രഷ് ചെടികളും തണല്‍, ഫല വൃക്ഷങ്ങളുമാണ് കൂടുതലായും ഇപ്രകാരം നട്ടുവളര്‍ത്തുക. വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലുവി‍െൻറ നിര്‍ദേശ പ്രകാരം കാമ്പസ്​ ഡെവലപ്‌മെൻറ്​ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കമ്മിറ്റി അംഗം ഡോ. ജിന്നി ആന്‍റണിയാണ് കോഒാഡിനേറ്റര്‍. പദ്ധതിയുടെ ഉദ്ഘാടനം നാല് മരങ്ങള്‍ ഏറ്റെടുത്ത് വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലു നിര്‍വഹിച്ചു.

ഹരിത കാമ്പസി​െൻറ ഭാഗമായി അടുത്ത ഘട്ടത്തില്‍ ആയിരത്തിലേറെ ചെടികളും കാമ്പസില്‍ നട്ടു വളര്‍ത്തും. അരലക്ഷത്തിലേറെ മരങ്ങളുള്ള മിനി ഫോറസ്​റ്റ്​​ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - central university of kerala with tree adoption scheme
Next Story