എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsവിഷ്ണു
കണ്ണൂർ:എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. എടക്കാട് ആറ്റടപ്പയിലെ വീട്ടിൽ വില്പനക്ക് സൂക്ഷിച്ച എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി പി.പി. വിഷ്ണുവിനെയാണ് എടക്കാട് പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 141.4 ഗ്രാം എം.ഡി.എം.എയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവ വിൽക്കുവാൻ ഉപയോഗിക്കുന്ന പോളിത്തീൻ കവറുകളും ഇലക്ട്രോണിക് വെയിങ് മെഷീനും 500 രൂപ നോട്ടുകളും പൊലീസ് കണ്ടെടുത്തത്.
എസ്.ഐ എം.വി ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ അശോക് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ നിതീഷ്, റിജിൻ, സുജിൻ കുമാർ, കെ. അനുശ്രീ, രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

