Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷിംജിത്തിന്റെ തോട്ടത്തിൽ വിളഞ്ഞ മുന്തിരിക്ക് ഇരട്ടിമധുരം
text_fieldsbookmark_border
തന്റെ മുന്തിരിത്തോട്ടത്തിൽ ഷിംജിത്ത്
ഇരിട്ടി: തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവകം തോട്ടത്തിൽ വിളഞ്ഞ മുന്തിരിക്ക് ഇരട്ടിമധുരം. ഇദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മുന്തിരി വിളഞ്ഞത്. അതുകൊണ്ടുതന്നെ ഷിംജിത്തിനിത് ഇരിട്ടിമധുരമാണ്.
കംബോഡിയൻ മുന്തിരിയാണ് ഫാമിലെത്തുന്നവർക്ക് കൗതുകമാകുന്നത്. രണ്ടുവർഷം മുമ്പാണ് ഷിംജിത്ത് ഇരിട്ടിയിലെ സ്വകാര്യ നഴ്സറിയിൽനിന്ന് മുന്തിരിത്തൈ വാങ്ങിയത്. പിന്നീട് ഇത് തന്റെ തോട്ടത്തിൽ നട്ട് നന്നായി പരിപാലിക്കുകയായിരുന്നു.
നിരവധി കൃഷികളുള്ള ഷിംജിത്തിന് ഒട്ടേറെ പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. കേരളത്തിലെ മഴയിലും ചൂടിലും പൂക്കൾ കൊഴിയാതെ നിൽക്കുമെന്നതാണ് ഈ ഇനത്തിന്റെ മേന്മ.
Next Story

