സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി
text_fieldsകൊട്ടിയൂര്‍: കഴിഞ്ഞ ദിവസം പിടികൂടിയ, കൊട്ടിയൂര്‍ പന്നിയാംമലയിലെ വീട്ടിലും പറമ്പിലും സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കി.
കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നിര്‍വീര്യമാക്കിയത്.കേളകം എസ്.എച്ച്.എ വിപിന്‍ദാസിെൻറ നേതൃത്വത്തില്‍ കേളകത്തെ ഒരു സ്വകാര്യ ക്വാറിയിലെത്തിച്ചാണ് ബോംബ് സ്ക്വാഡ് വിദഗ്ധരായ എസ്.ഐ അജിത്ത്,സി.പി.ഒ രഞ്ജിത്ത് എന്നിവര്‍ ഇവ നീര്‍വീര്യമാക്കിയത്.
സള്‍ഫര്‍, ക്ലോറൈഡ്, അലൂമിനിയം പൗഡര്‍, പടക്കങ്ങള്‍, പടക്കമുണ്ടാക്കുന്നതിനുള്ള തിരികള്‍ എന്നിവയാണ് നശിപ്പിച്ചത്. സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ പന്നിയാംമല സ്വദേശി തൈപ്പറമ്പില്‍ വിശ്വനെതിരെ കേസെടുത്തിട്ടുണ്ട്.

