സിക വൈറസ്; തലശ്ശേരി കോടതി സ്പീക്കർ സന്ദർശിച്ചു
text_fieldsതലശ്ശേരി കോടതിയിൽ ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദുമായി നിയമസഭ
സ്പീക്കർ എ.എൻ. ഷംസീർ കൂടിക്കാഴ്ച നടത്തുന്നു
തലശ്ശേരി: സിക വൈറസ് സ്ഥിരീകരിച്ച തലശ്ശേരി ജില്ല കോടതി സ്പീക്കർ എ.എൻ. ഷംസീർ സന്ദർശിച്ചു. ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദുമായി ജഡ്ജിയുടെ ചേംബറിൽ സ്പീക്കർ കൂടിക്കാഴ്ച നടത്തി. വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. രോഗം പെട്ടെന്ന് കണ്ടെത്താനും ചികിത്സ നൽകാനും സർക്കാർ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. രോഗം കൂടുതൽ പകരില്ല എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ പുതിയ കെട്ടിടവും സ്പീക്കർ സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ജനുവരിയോടെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിജേഷ് ചന്ദ്രൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

