Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ എം.എൽ.എമാരുടെ പേരുകൾ കാണാതെ പറഞ്ഞ്​ ഷൈജു താരമാവുന്നു

text_fields
bookmark_border
Shyju Govind
cancel

തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം പുറത്തിറങ്ങിയതോടെ 140 മണ്ഡലത്തി​​േന്‍റയും ജനപ്രതിനിധികളുടേയും പേരുകൾ ക്രമത്തിൽ നിമിഷ നേരം കൊണ്ട് പറഞ്ഞ് ശ്രദ്ധനേടുകയാണ് തളിപ്പറമ്പ് സ്വദേശി ഷൈജു ഗോവിന്ദ്. കാസറഗോഡ് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര വരെയുള്ളവരുടെ പേരുകളാണ് ഓർത്തെടുത്തു പറയുന്നത്. ഇദ്ദേഹം ഇക്കാര്യം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഷൈജു താരവുമായി.

സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ഷൈജു മൂന്ന് വർഷത്തോളമായി തന്നിലുള്ള ഓർമ ശക്തി പരീക്ഷിച്ചു തുടങ്ങിയിട്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായി അത് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കടക്കം പകർന്നു നൽകുന്നുമുണ്ട്. ഞായറാഴ്ച വൈകിട്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ തമാശക്ക് പറഞ്ഞു തുടങ്ങിയതാണ് മണ്ഡലങ്ങളുടെ പേരുകളും വിജയിച്ച ജനപ്രതിനിധികളുടെ പേരുകളും.

കാസർകോട്​ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര വരെയുള്ള 140 മണ്ഡലങ്ങളിൽ ഓരോന്നായി പറഞ്ഞു തുടങ്ങിയത് സുഹൃത്ത് ഗിരീഷ് പൂക്കോത്ത് റെക്കോർഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ഷൈജു താരമായി മാറുകയാണ്. ഇതുപോലെ എം.ടിയുടെ പുസ്തകം മുഴുവനായി നോക്കാതെ പറഞ്ഞിട്ടുണ്ട് ഷൈജു.

പഠിച്ച കാര്യങ്ങൾ ഇടമുറിയാതെ പറയാനുള്ള കഴിവ് പരിശീലനത്തിലൂടെയാണ് ഷൈജു നേടിയെടുത്തത്. നിരന്തര പ്രയത്നത്തിലൂടെ ആർക്കും ഓർമ്മശക്തി വർധിപ്പിക്കാമെന്നാണ് സിനിമാ സംവിധായകൻ കൂടിയായ ഷൈജു പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shyju by hearting names of newly elected members of assembly
Next Story