Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരലിൽ 'കുടുങ്ങുന്ന' മോതിരങ്ങൾ; അശ്രദ്ധയെന്ന് അഗ്നിരക്ഷ സേന

text_fields
bookmark_border
ഫാൻസി കടകളിൽനിന്ന് വാങ്ങുന്ന സ്റ്റീൽ മോതിരങ്ങൾ കുടുങ്ങി വിരൽ വികൃതമായ രീതിയിലാണ് മിക്കയാളുകളും അഗ്നിരക്ഷ സേനയുടെ സഹായം തേടുന്നത്
വിരലിൽ കുടുങ്ങുന്ന മോതിരങ്ങൾ; അശ്രദ്ധയെന്ന് അഗ്നിരക്ഷ സേന
cancel
camera_alt

തളിപ്പറമ്പ് അഗ്നിരക്ഷ സേന ഒരുവർഷത്തിനിടെ

മുറിച്ചെടുത്ത മോതിരങ്ങൾ

തളിപ്പറമ്പ്: അശ്രദ്ധയോടെ മോതിരം ധരിച്ച് വിരലിൽ കുടുങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നതായി അഗ്നിരക്ഷ സേന. കഴിഞ്ഞ ഒരുവർഷത്തിനിടെ തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തിൽ നിരവധി പേരാണ് എത്തിയത്.

ഫാൻസി കടകളിൽനിന്ന് വാങ്ങുന്ന സ്റ്റീൽ മോതിരങ്ങൾ കുടുങ്ങി വിരൽ വികൃതമായ രീതിയിലാണ് മിക്കയാളുകളും അഗ്നിരക്ഷ സേനയുടെ സഹായം തേടുന്നത്. സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമിച്ച മോതിരങ്ങളും അഴിക്കാൻ പറ്റാത്ത നിലയിൽ എത്താറുണ്ട്.

കഴിഞ്ഞദിവസം വില കൂടിയ പ്രാവുകളുടെ കാലിൽ കുടുങ്ങിയ മോതിരം മുറിച്ച് രക്ഷപ്പെടുത്താനും ഉടമസ്ഥർ അഗ്നിശമന സേനയുടെ സഹായം തേടിയിരുന്നു. കൂടാതെ, വാഹനാപകടങ്ങളിലും മറ്റും കുടുങ്ങിപ്പോകുന്ന വളകളും മോതിരങ്ങളും മുറിച്ചുമാറ്റാൻ ആശുപത്രി അധികൃതർ അഗ്നിശമന സേനയെ സമീപിക്കാനാണ് നിർദേശിക്കുന്നത്.

'ഷിയേർസ്' ഉപയോഗിച്ചാണ് മോതിരം സുരക്ഷിതമായി മുറിച്ചെടുക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി ഇതുപോലെ മുറിച്ചെടുത്ത മോതിരങ്ങൾ സേനാംഗങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇറുകിയ ഫാൻസി മോതിരങ്ങൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദിവസേന മോതിരം അഴിച്ചുവെക്കാൻ ശ്രദ്ധിക്കണമെന്നും അടിയന്തരഘട്ടത്തിൽ അഗ്നിരക്ഷ സേനയുടെ സഹായം തേടാമെന്നും തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫിസർ രാജേഷ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rings that get stuck on the finger-fireforce said it was negligence
Next Story