തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ സഹായം തേടുന്നു
text_fieldsകൃഷ്ണൻ
ശ്രീകണ്ഠപുരം: തെങ്ങിൽനിന്നു വീണു പരിക്കേറ്റ ഗൃഹനാഥൻ സഹായം തേടുന്നു. മലപ്പട്ടം ചൂളിയാട് അഡുവാപ്പുറത്തെ ടി.ടി. കൃഷ്ണനാണ് ജീവിതത്തിലേക്കു മടങ്ങാൻ ചികിത്സസഹായം കാത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണൻ തെങ്ങിൽ കയറുന്നതിനിടെ വീണ് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ മാസങ്ങളായി ചികിത്സയിലായിരുന്നു.
നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇതിനകം 12 ലക്ഷത്തോളം രൂപ ചെലവായി. നിർധനരായ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ഈ തുക.
തുടർചികിത്സ ആവശ്യമായതിനാൽ കുടുംബത്തെ സഹായിക്കുന്നതിനായി മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി, പി.പി. ലക്ഷ്മണൻ എന്നിവർ രക്ഷാധികാരികളും വൈസ് പ്രസിഡന്റ് ഇ. ചന്ദ്രൻ ചെയർമാനും സി.സി. രാധാകൃഷ്ണൻ കൺവീനറായും സഹായസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്.
സഹായതുക താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കേണ്ടതാണെന്ന് ചെയർമാൻ ഇ. ചന്ദ്രൻ അറിയിച്ചു. കേരള ഗ്രാമീൺ ബാങ്ക്, പെരുവളത്ത്പറമ്പ് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 40725101049501, IFSC Code: KLGB0040725, ഗൂഗ്ൾപേ നമ്പർ: 9746721560.

