Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
മുരിങ്ങ മരമാണ് റോഡിലേക്ക് കടപുഴകിയത്
മരം വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
cancel
camera_alt

എ​ര​ഞ്ഞോ​ളി ചു​ങ്ക​ത്ത് മ​രം വീ​ണു​ണ്ടാ​യ അ​പ​ക​ടം

തലശ്ശേരി: റോഡരികിലെ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കതിരൂർ സ്വദേശി വനിത ബാങ്കിന് സമീപത്തെ മുഹമ്മദിനാണ് (26) പരിക്കേറ്റത്.

ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ വാരിയെല്ലിന് പൊട്ടലുള്ളതായാണ് വിവരം. സംസ്ഥാന പാതയിൽ എരഞ്ഞോളി ചുങ്കം ലൈബ്രറി കെട്ടിടത്തിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. മുരിങ്ങ മരമാണ് റോഡിലേക്ക് കടപുഴകിയത്. മരം വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. നാട്ടുകാരാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ ഒരു വൈദ്യുതി തൂണും റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - scooter rider was seriously injured by a falling tree
Next Story