ക്ലാസുകളൊരുങ്ങി, കുരുന്നുചിരികൾക്കായി
text_fieldsനവാഗതരെ വരവേൽക്കാൻ തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ ചുമരുകളിൽ ചിത്രംവരക്കുന്ന
വിദ്യാർഥികളും അധ്യാപകരും
കണ്ണൂർ: മഴക്കൊപ്പം രക്ഷിതാക്കളുടെ കരവും പിടിച്ച് കുരുന്നുകൾ തിങ്കളാഴ്ച അക്ഷരമുറ്റത്തേക്ക്. ആദ്യക്ഷരം കുറിക്കാനെത്തുത്ത പുത്തൻ ചങ്ങാതിമാർക്കായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് അലങ്കരിച്ചും ചിത്രംവരച്ചും ക്ലാസ് മുറികൾ ഒരുക്കിക്കഴിഞ്ഞു.
കളിപ്പാട്ടങ്ങളും കളർ പെൻസിലുകളും സമ്മാനങ്ങളായി ഒരുക്കി. ജില്ലയില്‍ 1687 വിദ്യാലയങ്ങളാണ് പ്രവേശനോത്സവത്തിന് ഒരുങ്ങിയത്. ഇതിൽ 1285 എണ്ണം പൊതുവിദ്യാലയങ്ങളാണ്.
ബന്ധപ്പെട്ട വകുപ്പുകൾ കൈകോർത്താണ് വിദ്യാലയങ്ങളിൽ ഒരുക്കം നടത്തിവരുന്നത്. വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. ജില്ലതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ തിങ്കളാഴ്ച നടക്കും.

