പുഴമണല്‍ കടത്ത്; ഒരാൾ അറസ്റ്റിൽ
text_fieldsഷര്ഫുദ്ദീൻ
കണ്ണൂർ: അനധികൃതമായി പുഴ മണല്‍ കടത്തുന്നത് മട്ടന്നൂര്‍ എസ്.ഐ സി.പി. ലിനീഷിന്റെ നേതൃത്വത്തില്‍ പിടികൂടി. പെരിയച്ചൂരിലാണ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ഇരിക്കൂര്‍ ആയിപ്പുഴ സഫിയാസ് ഹൗസില്‍ കെ.കെ. ഷര്‍ഫുദ്ദീനെ അറസ്റ്റ് ചെയ്തു. 40 അടിയോളം ആറ്റുമണലും പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനധികൃതമായി പുഴ മണല്‍ കടത്തിക്കൊണ്ടുപോകുന്നത് കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ പാറക്കടവിലാണ് ടിപ്പര്‍ ലോറി പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

