Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി മലയോരത്ത് പൊലീസ് റൂട്ട് മാർച്ച്

text_fields
bookmark_border
Kerala Police route march
cancel
Listen to this Article

പേരാവൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി പേരാവൂർ പൊലീസ് സബ്ഡിവിഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തി.

പേരാവൂർ സബ്ഡിവിഷൻ പൊലീസ് മേധാവി ഡി.വൈ.എസ്.പി കെ.വി പ്രമോദന്‍റെ നേതൃത്യത്തിലാണ് പേരാവൂർ, മണത്തണ, കണിച്ചാർ, കേളകം ടൗണുകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തിയത്.

പേരാവൂർ സി.ഐ ബിനീഷ് കുമാർ, കേളകം എസ്.എച്ച്.ഒ ഇതിഹാസ്താഹ മാലൂർ, എസ്.ഐ സാംസൻ എന്നിവരുടെ നേതൃത്യത്തിൽ കേളകം, പേരാവൂർ, മുഴക്കുന്ന്, മാലൂർ പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സായുധ പൊലിസ് വിഭാഗവും റൂട്ട് മാർച്ചിൽ അണിനിരന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police route march through the hills as part of election security arrangements in peravoor
Next Story